Facebook post against parvathy for Supporting Vedan
തനിക്കെതിരായി ഉയര്‍ന്ന മീ ടു ആരോപണത്തില്‍ മാപ്പ് പറഞ്ഞുകൊണ്ട് റാപ്പര്‍ വേടന്‍ പങ്കുവെച്ച കുറിപ്പിന് നടി പാര്‍വതി തിരുവോത്ത് ഉള്‍പ്പടേയുള്ള പല പ്രമുഖരും ലൈക്ക് അടിച്ചത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. പിന്നീട് ഈ വിഷയത്തില്‍ വിഷദീകരണവുമായി പാര്‍വതി രഗംത്ത് എത്തിയെങ്കിലും പലരും അതിനെ മുഖവിലയ്ക്ക് എടുക്കാന്‍ പോലും തയ്യാറായിട്ടില്ല. വേടന്‍ വിഷയത്തില്‍ മാത്രമല്ല, മറ്റ് പലവിഷയങ്ങളിലും ഇത്തരത്തിലുള്ള വ്യത്യസ്തമായ നിലപാട് സ്വീകരിച്ചയാളാണ് പാര്‍വതി തിരുവോത്തെന്നാണ് കിരണ്‍ എആര്‍ എന്ന വ്യക്തി നടിയെ വിമര്‍ശിച്ചുകൊണ്ട് ഫേസ്ബുക്കില്‍ കുറിച്ചത്.